ADVERTISEMENT

ദുബായ് ∙ തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും നിയമ അവബോധം നൽകുന്ന തൗജീഹ് സെന്ററുകൾ പ്രയോജനപ്പെടുത്തിയത് 90 ലക്ഷം തൊഴിലാളികൾ. 2018ൽ സ്ഥാപിച്ചതു മുതൽ ഇതുവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം 25 ലക്ഷം പേർ വിവിധ കാര്യങ്ങൾക്കായി സെന്ററുകളെ സമീപിച്ചതായി മാനവ വിഭവ മന്ത്രാലയം വെളിപ്പെടുത്തി. 

തൊഴിലുടമകൾക്ക് ആവശ്യമായ സേവനങ്ങളും തൗജീഹ് വഴി ലഭ്യമാക്കുന്നുണ്ട്. മന്ത്രാലയ നിർദേശങ്ങൾ, തൊഴിൽ സംബന്ധമായ അവബോധം, തൊഴിൽ കരാർ കൈപ്പറ്റൽ, തൊഴിലാളികൾക്കുള്ള തൊഴിൽ രേഖകളുടെ വിതരണം തുടങ്ങിയവ തൗജീഹ് സെന്ററുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. രാജ്യത്തു 104 തൗജീഹ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 

English Summary:

90 Lakh Workers Benefit From ‘TAWJEEH’ Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com