വിഷാംശം കണ്ടെത്തി; പ്രമുഖ ബ്രാൻഡിന്‍റെ മയോണീസ് സൗദി വിപണിയിൽ നിന്ന് പിൻവലിച്ചു
Mail This Article
×
റിയാദ് ∙ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്‍റെ (BON TUM) മയോണീസ് സൗദി വിപണിയിൽ നിന്ന് പിൻവലിക്കുന്നു. മുനിസിപ്പൽ കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. റിയാദിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മയോണീസിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന്, സൗദി അറേബ്യയിലുടനീളം ഈ ഉൽപന്നം വിതരണം നിർത്താനും വിപണിയിൽ നിന്ന് പിൻവലിക്കാനും മുനിസിപ്പൽ കാര്യ മന്ത്രാലയം ഉത്തരവിട്ടു.
ലാബ് ഫലങ്ങൾ പുറത്തുവിട്ട മന്ത്രാലയം, ഉൽപ്പന്നത്തിന്‍റെ എക്സ്പെയറി ഡേറ്റ് തീർന്നിട്ടില്ലെങ്കിലും ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് നിർദ്ദേശിച്ചു. റസ്റ്ററന്‍റുകളും ഭക്ഷണ സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള ഈ ബ്രാൻഡിലെ മയോണീസ് ഉപയോഗം ഉടൻ നിർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
English Summary:
“BON TUM” Brand Mayonnaise Ordered to be Withdrawn from the Saudi Market
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.