രാജ്യാന്തരം മ്യൂസിയം ദിനം: സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം
Mail This Article
ദോഹ ∙ ഖത്തര്‍ മ്യൂസിയംസിന്റെ കീഴിലെ എല്ലാ മ്യൂസിയങ്ങളിലും കലാ പ്രദര്‍ശനങ്ങളിലും ഈ മാസം 17, 18 തീയതികളില്‍ സന്ദര്‍ശകര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും സൗജന്യമായി പ്രവേശിക്കാം. ഇന്റര്‍നാഷനല്‍ മ്യൂസിയം ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം.
മേയ് 18ന് ആണ് രാജ്യാന്തര മ്യൂസിയം ദിനം ആചരിക്കുന്നത്. ഖത്തര്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് (മിയ) മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്, 3-2-1 ഖത്തര്‍ ഒളിംപിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ മ്യൂസിയങ്ങളിലേക്കും ഖത്തര്‍ മ്യൂസിയത്തിന്റെ കീഴില്‍ പുരോഗമിക്കുന്ന നിലവിലെ എല്ലാ താല്‍ക്കാലിക കലാ പ്രദര്ശനങ്ങളിലേക്കുമാണ് സൗജന്യ പ്രവേശനം ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൗജന്യ പ്രവേശനത്തിന് പുറമെ മിയയില്‍ ഈ മാസം 22-ന് വൈകിട്ട് 4.00 മുതല്‍ രാത്രി 7.00 വരെ നടക്കുന്ന ഇസ്ലാമിക് പാറ്റേണ്‍ ശില്പശാലയില് പങ്കെടുക്കാനും പൊതുജനങ്ങളെ ക്ഷണിച്ചിട്ടുണ്ട്. മിയ ആട്രിയത്തില്‍ നടക്കുന്ന ശില്പശാലയില് എല്ലാ പ്രായക്കാര്‍ക്കും സൗജന്യമായി പങ്കെടുക്കാം. റജിസ്ട്രേഷന് വേണമെന്നു മാത്രം.