ADVERTISEMENT

മക്ക ∙ രാജ്യാന്തര ഹജ് തീർഥാടകർക്കായി സൗദി അറേബ്യ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി. തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഐഡി കാർഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും.

ഹജ് വേളയിൽ ഒറ്റപ്പെടുന്നവരുടെയും കൂട്ടം തെറ്റുന്നവരുടെയും മരിക്കുന്നവരുടെയും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഹജ് സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശകാര്യ മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തിരിച്ചറിയൽ കാർഡ് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രാലയം പോർട്ടലുകളായ അബ്ഷിർ, തവക്കൽന പ്ലാറ്റ്ഫോം വഴിയുള്ള സേവനങ്ങൾക്കും ഡിജിറ്റൽ ഐഡി ഉപയോഗിക്കാം.

English Summary:

Saudi Interior Ministry Launches Digital ID Service for Hajj Pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com