ഇബ്രാഹിം റഈസിയുടെ മരണം; അനുശോചനം അറിയിച്ച് യുഎഇ, ഖത്തർ ഭരണാധികാരികൾ
Mail This Article
അബുദാബി/ദോഹ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകട മരണത്തിൽ യുഎഇ, ഖത്തർ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി എന്നിവര്‍ അനുശോചന സന്ദേശമയച്ചു. ഇറാനോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇറാനിലെ യുഎഇ സ്ഥാനപതി സെയ്ഫ് മുഹമ്മദ് അൽ സഅബിയും അനുശോചിച്ചു.
ഇബ്രാഹിം റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.