ADVERTISEMENT

അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ്  അടപ്പിച്ചു. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമാണ് കോഴികളെ പാർപ്പിച്ചിരുന്നത്.

നിയമം ലംഘിച്ച സ്ഥാപനത്തിന് പിഴയും ചുമത്തി. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി  അഭ്യർഥിച്ചു.

English Summary:

Abu Dhabi Supermarket shut down for selling live poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com