ADVERTISEMENT

മക്ക ∙ ഈ വർഷം ഹജ് കമ്മിറ്റി മുഖേന  പുണ്യ ഭൂമിയിലെത്തിയ ആദ്യ മലയാളി സംഘത്തിന് ഐസിഎഫ് - ആർഎസ്സി വെളാന്‍റിയർ കോർ സ്വീകരണം നൽകി. 166 ഹാജിമാരുമായി ഇന്നലെ രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ടു രാവിലെ 4.30-നു ജിദ്ദയിൽ ഇറങ്ങിയ തീർഥാടക സംഘം 8 മണിയോടെ മക്കയിലെത്തി.

അസീസിയ്യയിൽ 282 ആം മക്തബിന് കീഴിൽ 182 നമ്പർ ബിൽഡിങ്ങിലാണ് സംഘത്തിന് താമസം ഒരുക്കിയിട്ടുള്ളത്. മുസല്ല അടങ്ങിയ കിറ്റ് നൽകിയും ലബ്ബയ്ക്ക വരികൾ ഉരുവിട്ടുമാണ് ഹാജിമാരെ  സ്വീകരിച്ചത്. ഹനീഫ അമാനി, ജമാൽ കക്കാട്, അനസ് മുബാറക്, അൻസാർ താനാളൂർ, സുഹൈർ കോതമംഗലം,  മുഈനുദ്ധീൻ ബറകാത്തി, നാസർ മക്കരപറമ്പ്, സഈദ് സഖാഫി, മുനീർ ഹാജി, റാഷിദ് നിസാമി, കബീർ ചേളാരി, റഷീദ് വേങ്ങര, ഷകീർ ഖാലിദ്,ഫിറോസ് സഅദി, ശംസുദ്ധീൻ അഹ്സനി, അബ്ദു സമദ് ബാഖവി എന്നിവർ സ്വീകരണത്തിന് നേത്രത്വം നൽകി.

English Summary:

ICF-RSC Volunteer Core Welcomes First Malayali Hajj Pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com