രാജീവ് ഗാന്ധി അനുസ്മരണം നടത്തി
Mail This Article
കുവൈത്ത് സിറ്റി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -ാം രക്തസാക്ഷിത്വ ദിനമായ ഇന്നലെ ഒ.ഐ.സി.സി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. ഒ.ഐ.സി.സി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി. എസ്. പിള്ള ഉദ്ഘാടനം നിർവഹിച്ചു.
രാജ്യം കൈവരിച്ച ഡിജിറ്റലൈസേഷൻ, പഞ്ചായത്ത് രാജ് പോലുള്ള അധികാര വികേന്ദ്രീകരണം തുടങ്ങി വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, ജില്ലാ കമ്മറ്റി പ്രസിഡന്‍റന്മാരായ വിപിൻ മങ്ങാട്ട്, ജസ്റ്റിൻ ജയിംസ്, യൂത്ത് വിങ് പ്രസിഡന്‍റ് ജോബിൻ ജോസ്, ബത്താർ വൈക്കം എന്നിവർ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നിബു ജേക്കബ്, ജിജോ കോട്ടയം, സജിത്ത് മലപ്പുറം, തോമസ് പള്ളിക്കൽ, കലേഷ് ബി പിള്ള, റിജോ കോശി, ഇലിയാസ് പുതുവാച്ചേരി, ബിനു കുമാർ, ബിജി പള്ളിക്കൽ, ബിജോ പി ആന്‍റണി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. ഒ.ഐ.സി.സി നാഷനൽ കമ്മറ്റി ട്രഷറർ രാജീവ് നാടുവിലേമുറി സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.