ADVERTISEMENT

ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആർഎഫ്എ) വീസ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഇബ്നു ബത്തൂത്ത മാളിൽ ക്യാംപെയ്ൻ ആരംഭിച്ചു. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടി നാളെ സമാപിക്കും.  

വീസ പ്രോസസിങ്, എക്സിറ്റ് പെർമിറ്റുകൾ, ഗോൾഡൻ റസിഡൻസി, എൻട്രി പെർമിറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെ നടപടിക്രമങ്ങൾ പരിചയപ്പെടുത്തും. മൊബൈൽ ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവയിലൂടെ ജിഡിആർഎഫ്എ സ്മാർട് സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതും അറിയാം. ഇന്ത്യൻ പൗരന്മാർക്കുള്ള പ്രത്യേക വീസകളെക്കുറിച്ചും പരിചയപ്പെടുത്തും.

English Summary:

GDRFA campaign - GDRFA's Visa Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com