ADVERTISEMENT

മക്ക ∙ സൗദി അറേബ്യ എട്ടു രാജ്യങ്ങളുമായി അതിര്‍ത്തികള്‍ പങ്കിടുന്നതായും ഇവയെ മക്കയുമായി ബന്ധിപ്പിക്കുന്ന പത്തു റോഡുകളുള്ളതായും റോഡ്‌സ് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് എത്തുന്ന റോഡുകള്‍ വികസിപ്പിക്കാനും മികച്ച രീതിയില്‍ സംരക്ഷിക്കാനും റോഡ്‌സ് ജനറല്‍ അതോറിറ്റി വലിയ ശ്രദ്ധ നല്‍കുന്നു. ഇത്തവണ ഹജിനുളള തയാറെടുപ്പുകളുടെ ഭാഗമായി മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കല്‍ ജോലികളും റോഡ്‌സ് ജനറല്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിരുന്നു.

യു.എ.ഇയില്‍ നിന്നുള്ള ഹാജിമാര്‍ ബത്ഹ, സല്‍വ, ഹുഫൂഫ്, റിയാദ്, തായിഫ്, മക്ക റോഡ് ഉപയോഗിക്കുന്നു. ഇതിന് 1,514 കിലോമീറ്റര്‍ നീളമുണ്ട്. ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ ഉപയോഗിക്കുന്ന സല്‍വ, ഹുഫൂഫ്, റിയാദ്, തായിഫ്, മക്ക റോഡിന് 1,385 കിലോമീറ്ററാണ് നീളം. ബഹ്‌റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ കിങ്‌ ഫഹദ് കോസ്‌വേ, അല്‍കോബാര്‍, റിയാദ്, തായിഫ് മക്ക റോഡ് വഴി പുണ്യഭൂമിയിലെത്തുന്നു. ഈ റോഡിന് ആകെ 1,320 കിലോമീറ്റര്‍ ദൂരമാണുള്ളത്.

കുവൈത്തിനെ മക്കയുമായി ബന്ധിപ്പിക്കുന്ന രണ്ടു റോഡുകളുണ്ട്. ഇതില്‍ ഒന്ന് അല്‍ഖഫ്ജി, നഈരിയ, റിയാദ്, മക്ക റോഡ് ആണ്. ഇതിന് 1,473 കിലോമീറ്റര്‍ നീളമാണുള്ളത്. രണ്ടാമത്തെ റോഡ് അല്‍റഖ്ഇ, ഹഫര്‍ അല്‍ബാത്തിന്‍, മജ്മ, മക്ക റോഡ് ആണ്. ഇതിന് 1,277 കിലോമീറ്റര്‍ നീളമാണുള്ളത്.

ഒമാനില്‍ നിന്നുള്ള ഹാജിമാര്‍ റുബ്ഉല്‍ഖാലി മരുഭൂ റോഡ് ആണ് ഉപയോഗിക്കുന്നത്. ഉമ്മുസ്സമൂല്‍, ബത്ഹ, സല്‍വ, ഹുഫൂഫ്, മക്ക റോഡ് ആണിത്. ഇതിന് ആകെ 2,150 കിലോമീറ്റര്‍ നീളമാണുള്ളത്. 

ജോര്‍ദാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ രണ്ടു റോഡുകളിലൂടെ പുണ്യഭൂമിയിലെത്തുന്നു. ഇതില്‍ ഒന്ന് ഹാല അമ്മാര്‍, തബൂക്ക്, മദീന, മക്ക റോഡ് ആണ്. ഇതിന് 1,219 കിലോമീറ്റര്‍ നീളമാണുള്ളത്. അല്‍ഹുദൈഥ, ഖുറയ്യാത്ത്, സകാക്ക, മദീന, മക്ക റോഡ് ആണ് രണ്ടാമത്തെ പാത.

ഇതിന് ആകെ 1,545 കിലോമീറ്റര്‍ നീളമുണ്ട്. ഇറാഖില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ ജിദൈദ അറാര്‍, അറാര്‍, സകാക്ക, മദീന വഴി മക്കയിലെത്തുന്നു. ഈ റോഡിന് ആകെ 1,579 കിലോമീറ്റര്‍ നീളമാണുള്ളത്. യെമനില്‍ നിന്നുള്ള ഹാജിമാര്‍ അല്‍വദീഅ, നജ്‌റാന്‍, അബഹ, മക്ക റോഡിലൂടെ എത്തുന്നു. ഈ പാതക്ക് ആകെ 1,372 കിലോമീറ്റര്‍ നീളമുണ്ട്.

English Summary:

Saudi Arabia borders eight neighboring countries - General Authority for Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com