ADVERTISEMENT

യാംബു ∙ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥർ ജൂൺ 7 ന് യാംബു മേഖല സന്ദർശിക്കും.  രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. 

പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്കിൽ അപ്പോയിന്റ്മെന്റ് എടുക്കണം.  മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

English Summary:

Jeddah Indian Consulate Officials will Visit Yambu Region on June 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com