ഒമാൻ കടലിൽ ഭൂചലനം: യുഎഇയിൽ നേരിയ പ്രകമ്പനം
Mail This Article
×
റാസൽഖൈമ ∙ ഒമാൻ കടലിൽ ഇന്നലെ രണ്ട് ചെറിയ ഭൂചലനങ്ങൾ ഉണ്ടായിയതായും യുഎഇയിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 12.12 ഓടെ റാസൽ ഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. തുടർന്ന് 1.53 ഓടെ 2.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും രേഖപ്പെടുത്തി.
രണ്ട് ഭൂചലനങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്. ഭൂകമ്പം യുഎഇയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇത്തവണ മാത്രമല്ല, ഈ മാസം 17ന് 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും യുഎഇയിൽ അനുഭവപ്പെട്ടിരുന്നു. ഏപ്രിലിൽ ഖോർഫക്കാനിലും ജനുവരിയിൽ ഫുജൈറ-റാസൽ ഖൈമ അതിർത്തിയിലെ മസാഫിയിലും ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ഫുജൈറയിലെ ഭൂചലനത്തിന്റെ തീവ്രത 2.8 ആയിരുന്നു.
English Summary:
Earthquake in UAE and Sea of Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.