ADVERTISEMENT

റിയാദ് ∙ സൗദിയിൽ സന്ദർശക വീസയിലുള്ളവർ കാലവധിക്കുള്ളിൽ തിരികെ മടങ്ങിയില്ലെങ്കിൽ വീസ നൽകിയവരെ കാത്തിരിക്കുന്നത് വലിയ പിഴ.  വീസ നൽകിയ  സ്ഥാപനങ്ങളും വ്യക്തികളും  50000 റിയാൽ തുകയാണ് അനധികൃതാമസത്തിന് പിഴയിനത്തിൽ ഒടുക്കേണ്ടി വരിക. കാലാവധി കഴിഞ്ഞു  സന്ദർശക വീസയിൽ തുടരുന്നവർക്ക് വീസ നൽകിയത് പ്രവാസികളാണെങ്കിൽ സൗദിയിൽ നിന്നും നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിക്കുന്നു.

അനുവദിച്ചതിൽ കൂടുതൽ ദിവസങ്ങൾ കഴിഞ്ഞ സന്ദർശന വീസക്കാരെയും, അവർക്കായി വീസ നൽകിയ പ്രവാസികളേയും പുറത്താക്കൽ(തർഹീൽ) കേന്ദ്രങ്ങളിലൂടെയാണ് നാട്ടിലേക്ക് കയറ്റിവിടുക. മാത്രവുമല്ല പിഴയായി 50000 റിയാൽ ഒടുക്കുകയും വേണം. ഇനി അഥവാ വീസ നൽകിയത് സ്വദേശിയാണെങ്കിൽ കാത്തിരിക്കുന്നത് അവർക്ക് ലഭിക്കുന്നത് ആറ് മാസത്തെ ജയിൽ ശിക്ഷയുമാണ്. ആയതിനാൽ കൈവശമുള്ള ഏതുതരം  സന്ദർശക വീസയിലാണെങ്കിലും നിശ്ചിത കാലാവധി തീരുന്നതിന് മുൻപായി കൃത്യമായി  സൗദിയിൽ നിന്നും പുറത്ത് പോകണമെന്ന് മുന്നറിയിപ്പാണ് സൗദി പൊതു സുരക്ഷാ വിഭാഗം അധികൃതർ നൽകുന്നത്.

തൊഴിൽ, താമസ,അതിർത്തി സുരക്ഷ നിയമ ലംഘനം നടത്തുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകാൻ 999 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടുക.മക്ക,റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ വിവരം നൽകുന്നതിനായി 911 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഫാമിലി, ടൂറിസ്റ്റ്, തീർഥാടക സന്ദർശക വീസകളിൽ നിരവധി  മലയാളികൾ കുടുംബസമേതം സൗദിയിൽ മൂന്ന് മാസത്തോളം ചിലവഴിക്കാൻ എത്തുന്നുണ്ട്. കൃത്യമായി കാലാവധി അവസാനിക്കുമ്പോഴേക്കും രാജ്യത്തു നിന്നും  തിരികെ മടങ്ങുന്നത്  മറക്കാതെ ശ്രദ്ധിക്കണമെന്ന് മലയാളി സാമൂഹിക പ്രവർത്തകരും ഓർമ്മിപ്പിക്കുന്നു. അശ്രദ്ധ മൂലം അധികദിവസങ്ങൾ താമസിച്ചാൽ വലിയ തുക പിഴയൊടുക്കേണ്ടി വരിക മാത്രമല്ല കുടുംബത്തെ പൊറ്റുന്നതിനും ജീവസന്ധാരണത്തിനുമായി ജോലി ചെയ്യുന്ന പ്രിയപ്പെട്ടവർക്ക് തൊഴിൽ നഷ്ടവും, ഒപ്പം തിരികെ മടങ്ങാൻ കഴിയാത്ത വിധംരാജ്യത്ത് നിന്ന് പുറത്തു പോകേണ്ടിയും വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com