ADVERTISEMENT

ഷാർജ ∙ രാജ്യത്തെ നിക്ഷേപ സൗഹൃദ എമിറേറ്റുകളുടെ പട്ടികയിൽ മികച്ച മുന്നേറ്റവുമായി ഷാർജ. കഴിഞ്ഞ വർഷം നിർമാണ മേഖലയിൽ 18.90 കോടി ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപമാണ് ഷാർജയിലുണ്ടായത്. വാണിജ്യ മേഖല, വ്യവസായ മേഖല, ഫ്രീസോൺ എന്നിവിടങ്ങളിലുണ്ടായ വികസനത്തിന്റെ ഫലമായി ഷാർജയിൽ പുതിയതും പുതുക്കിയതുമായ വ്യവസായ ലൈസൻസുകളുടെ എണ്ണം 3079 ആണ്. 2022ലെ ലൈസൻസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർധനയുണ്ടായതായി മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിന്റെ മൂന്നാം സമ്മേളനത്തിൽ ഷാർജ ഇക്കണോമിക്സ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.  

ലൈസൻസുകളുടെ വർധനയും പുതിയ ഫാക്ടറികളും നിക്ഷേപകർക്കു ഷാർജയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. രാജ്യത്തെ 35% ഫാക്ടറികൾ ഷാർജയിലാണ്. എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 16.7% വ്യവസായ മേഖലയിൽ നിന്നാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചവരിൽ ലോകത്ത് 5ാം സ്ഥാനത്താണ് ഷാർജ. വ്യവസായ അന്തരീക്ഷം, ഭൂമിശാസ്ത്രപരമായ സ്ഥാനം, വ്യവസായങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യം എന്നിവയാണ് ഷാർജയുടെ വികസനത്തിന്റെ അടിസ്ഥാനമെന്നും പ്രതിനിധികൾ പറഞ്ഞു.

English Summary:

‘Invest in Sharjah’ Strengthens Emirate's Status as Leading Industrial Hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com