ADVERTISEMENT

കണ്ണൂർ ∙ തഹ്സിൻ മുഹമ്മദ് ജംഷിദ് കളിക്കുന്നത് ജനിച്ചുവളർന്ന രാജ്യത്തിനു വേണ്ടിയാണെങ്കിൽ എതിരിടേണ്ടതു മാതൃരാജ്യത്തെയാണ്. ജൂൺ 11ന് ദോഹ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയിറങ്ങുമ്പോൾ എതിരാളികളായ ഖത്തറിനു വേണ്ടി തഹ്സിൻ ഇടതുവിങ്ങിലുണ്ടാകാനാണു സാധ്യത.

ഖത്തറിന്റെ 29 അംഗ ദേശീയ ടീമിൽ ഇടംനേടിയ തഹ്സിൻ (19) കണ്ണൂർ സ്വദേശിയാണ്. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനായ തഹ്സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചു. പിന്നീട് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലേക്ക്. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ കളിച്ചു.

English Summary:

Kannur Native Thahseen Mohammed in Qatar Football Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com