ADVERTISEMENT

റിയാദ് ∙ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്കു കീഴിൽ വനിതാവേദി  രൂപീകരിച്ചു. അധ്യക്ഷയായി മൃദുല വിനീഷിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്കിനെയും റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറിമാരായി അഡ്വ. ആഫിയ ഷാനു ഷീന റെജി, വൈസ്  പ്രസിഡന്റുമാരായി സ്മിത മുഹയുദ്ധീൻ, ബൈമി സുബിൻ, ആൻസി പ്രഡിൻ, സെക്രട്ടറിമാരായി ശരണ്ണ്യ ആഘോഷ്, റീന ജോജി, സിംന നൗഷാദ് എന്നിവരെയും കൂടാതെ 25 അംഗ നിർവാഹകസമിതിയും  നിലവിൽ വന്നു. ഒഐസിസി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വനിതാ വേദി രൂപീകരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.  

oicc-riyadh-central-2

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ വനിതാ വേദി  ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. സെൻട്രൽ കമ്മിറ്റി  ഭാരവാഹികളായ സലീം കളക്കര, അമീർ പട്ടണത്, രഘുനാഥ്‌ പറശനികടവ്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, ജോൺസൺ മാർക്കോസ്, സൈഫ് കായം കുളം, ഷാനവാസ് മുനമ്പത്തു, അബ്‌ദുൾ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, ഗ്ലോബൽ കമ്മിറ്റി ട്രഷറർ മജീദ് ചിങ്ങോലി, നൗഷാദ് കറ്റാനം, നാഷനൽ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ഷാജി സോനാ ജില്ലാ  പ്രസിഡന്റുമാരായ അൻസാർ വർക്കല, ഷഫീഖ് പുരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കെ. കെ. തോമസ്, നാസർ വലപ്പാട്, നൗഷാദ് ഇടുക്കി, ഷിഹാബ് പാലക്കാട്, സിദ്ധിക്ക് കല്ലുപറമ്പൻ, അൻസാർ വടശേരിക്കോണം, സെൻട്രൽ കമ്മിറ്റി  ട്രഷറർ സുഗതൻ നൂറനാട്, ജനറൽ  സെക്രട്ടറി വല്ലി ജോസ് എന്നിവർ  പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖപ്രഭാഷണം നടത്തി. നിയുക്ത വനിതാ വേദി അധ്യക്ഷ മൃദുല വിനീഷ് വേദിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു.

English Summary:

OICC Riyadh Central Committee Vanitavedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com