ADVERTISEMENT

ദുബായ് ∙ യുഎഇയിൽ നിന്ന് ഇത്തവണ 6,228 സ്വദേശികൾക്ക് ഹജ്ജിന് അവസരം. തീർഥാടകർ 11നു പുറപ്പെടും. ഹജ് പൂർത്തിയാക്കി 19 മുതൽ മടക്കയാത്ര ആരംഭിക്കും. അവസരം ലഭിച്ചവർക്കുള്ള വൈദ്യപരിശോധനകളും പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു. 

കർമങ്ങൾ അനായാസം നിർവഹിക്കാനായി, പുറപ്പെടും മുൻപുള്ള ദിവസങ്ങളിൽ തന്നെ വ്യായാമം പരിശീലിക്കുന്നത് നല്ലതാണെന്നു ഡോക്ടർമാർ നിർദേശിച്ചു. ശാരീരികക്ഷമത ഉറപ്പാക്കാൻ നടപ്പ് ശീലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, വൈദ്യപരിശോധനങ്ങൾക്ക് നടത്തി, ഡോക്ടറുടെ ഉപദേശം തേടിയ ശേഷമേ വ്യായാമം തുടങ്ങാവൂ. 25,000ലേറെ അപേക്ഷകളിൽ നിന്നാണ് 6,228 പേർക്ക് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചത്.

English Summary:

6,228 citizens from UAE have the opportunity to perform Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com