ADVERTISEMENT

അബുദാബി ∙ വേനൽക്കാലം പ്രമാണിച്ച്  സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ (എയുഎച്ച്) പാർക്കിങ് ഏരിയയിൽ കുറച്ച് ദിവസത്തേയ്ക്ക് വാഹന പാർക്കിങ് നിരക്കിൽ ഇളവ്.  

2-3 ദിവസത്തേയ്ക്ക് 225 ദിർഹം, 4-7 ദിവസത്തേയ്ക്ക് 325 ദിർഹം, 8-14 ദിവസത്തേയ്ക്ക്  400 ദിർഹം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ടെർമിനൽ എ–യിലെ ഈ പാർക്കിങ് ഏരിയ ഡിപാർചർ വിഭാഗത്തിൽ നിന്ന് രണ്ട് മിനിറ്റ് മാത്രം അകലെയാണ്. സ്ലോട്ടുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

എയുഎച്ചി-ലെ സ്റ്റാൻഡേർഡ് പാർക്കിങ് നിരക്ക് 6 മുതൽ 15 മിനിറ്റ് വരെ 15 ദിർഹം മുതൽ ആരംഭിക്കുന്നു. 24 മണിക്കൂറിലേയ്ക്ക് കാറുകൾ പാർക്ക് ചെയ്യുന്നവർ ഓരോ അധിക ദിവസത്തിനും 125 ദിർഹവും 100 ദിർഹവും നൽകണം. പെരുന്നാള്‍, വേനലവധിക്കായി നാട്ടിലേയ്ക്ക് പോകുന്നവർക്ക് നിരക്കിളവ് പ്രയോജനകരമാകും.

English Summary:

Summer: Discount on Parking Charges at Zayed International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com