‘ഇ’ പുകയും വേണ്ട; ഒഴിവാക്കിയില്ലെങ്കിൽ പുകഞ്ഞ് തീരും
Mail This Article
അബുദാബി ∙ ഇലക്ട്രോണിക് സിഗരറ്റ് സുരക്ഷിതമല്ലെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. പരമ്പരാഗത പുകവലിക്കു ബദലായി ഇലക്ട്രോണിക് സിഗരറ്റ് സുരക്ഷിതമാണെന്ന പ്രചരിപ്പിക്കുന്നതു ശരിയല്ല. ഇവ രണ്ടും ആരോഗ്യത്തിന് ഹാനികരമാണ്. ഹൃദ്രോഗം, അർബുദം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനാൽ പുകവലി ഉപേക്ഷിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ലോക പുകയില വിരുദ്ധദിനത്തോട് അനുബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പുകയില ഉപയോഗം തടയുന്നതിനും പുകവലിരഹിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി യുഎഇ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. പുകയില നിയന്ത്രണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ കൺവൻഷനിൽ യുഎഇയും അംഗമാണ്. പുകയിലയുടെ ഉൽപാദനവും വിതരണവും വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കരാറും ഇതിൽ ഉൾപ്പെടും.