ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പിനൊരുങ്ങി സൗദി
Mail This Article
റിയാദ് ∙ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പിനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാർജിങ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നു. ലൂസിഡിന്റെ പ്രധിനിധി ഫൈസൽ സുൽത്താനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ലൂസിഡുമായി ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി ധാരണയിലെത്തി. ലൂസിഡ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ഇവിഐക്യു കമ്പനിയുടെ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്താൻ കഴിയും.
ലൂസിഡിന്റെ ഇലക്ട്രിക് വാഹനരൂപകൽപ്പന, നിർമ്മാണം എന്നിവയിലുള്ള വൈദഗ്ധ്യവും ഇവിഐക്യു കമ്പനിയുടെ ചാർജിങ് നെറ്റ് വർക്കും കൂടി ഒരുമിക്കുന്നതോടെ ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്ത് വൻ നവീകരണമാണ് പ്രതീക്ഷിക്കുന്നത്. ലൂസിഡിന്റെ എയർ മോഡൽ വാഹനമാണ് ഇന്ന് വിപണിയിൽ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന വാഹനങ്ങളിൽ ഒന്നായി കണക്കാക്കുന്നത്.