ADVERTISEMENT

അബുദാബി ∙ ജുലൈ 1 മുതൽ അബുദാബിയിൽ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സാ ചെലവേറും. ദേശീയ ആരോഗ്യ ഇൻഷ‌ുറൻസ് കമ്പനിയായ ദമാൻ ഇൻഷുറൻസ് പ്രീമിയം നിരക്കും കോ പേയ്മെന്റ് നിരക്കും വർധിപ്പിച്ചതാണ് ചികിത്സാ ചെലവ് കൂടാൻ കാരണം. 

അടുത്ത മാസം മുതൽ ഡോക്ടറെ കാണിക്കുന്നതിനും ടെസ്റ്റ് നടത്താനും മരുന്ന് വാങ്ങാനുമെല്ലാം രോഗി നൽകേണ്ട കോ പേയ്മെന്റ് 20–30% ആക്കിയാണ് വർധിപ്പിച്ചത്. 1500 ദിർഹത്തിന്റെ മരുന്ന് കവറേജുള്ള ഇൻഷൂറൻസുള്ളവർ 30% കോ പേയ്മെന്റ് നൽകണമെന്നാണ് പുതിയ നിയമം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ 200 ദിർഹമും ഏകദിന ശസ്ത്രക്രിയയ്ക്ക് 500 ദിർഹമും കോ പേയ്മെന്റ് നൽകണം. നിരക്ക് കൂട്ടിയതിനൊപ്പം അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ 1250ലേറെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

സ്വദേശികൾ സ്‌പോൺസർ ചെയ്യുന്ന 60 വയസ്സിൽ താഴെയുള്ള ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് തുക 600 ദിർഹമിൽ നിന്ന് 750 ദിർഹമായി ഉയർത്തും. മറ്റ് വിഭാഗങ്ങളിലെ അടിസ്ഥാന പ്ലാനിലും വർധനയുണ്ട്.

English Summary:

Some residents to pay higher fees from july 1 for basic health insurance plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com