ADVERTISEMENT

ദോഹ ∙ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യം. ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഏതൊക്കെ തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുകയെന്ന് അറിയിച്ചത്. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മെട്രാഷ് -2 വില്‍ റസിഡന്‍സി വിഭാഗത്തില്‍ പ്രവേശിച്ച് സര്‍ട്ടിഫിക്കറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. 

 റ്റു ഹൂം ഇറ്റ് മേ കണ്‍സേണ്‍, റസിഡന്‍സി, വിസിറ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബാംഗങ്ങളുടെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, പേര്, പൗരത്വം എന്നിവ മാറ്റുന്നത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതി മാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, എക്‌സിറ്റ്-എന്‍ട്രി സര്‍ട്ടിഫിക്കറ്റുകള്‍, കമ്പനിയുടെ പേരുമാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, കമ്പനി ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍ട്ടിഫിക്കറ്റ്, സ്‌പോണ്‍സര്‍ മാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് പ്രൊസിജിയര്‍ ഡേറ്റ് ചേഞ്ച്  എന്നിങ്ങനെ പന്ത്രണ്ടോളം സര്‍ട്ടിഫിക്കറ്റുകളാണ് മെട്രാഷ്-2 മുഖേന നിലവില്‍ ലഭിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com