ADVERTISEMENT

ദുബായ് ∙ സുവർണ നഗരിയായ ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്. 5 മാസത്തിനിടെ റിയൽ എസ്റ്റേറ്റ് വിൽപന 25.4% വർധിച്ച് 18,687 കോടി ദിർഹത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതു 14,896 കോടി ദിർഹമായിരുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ കണക്കുകൾ പ്രകാരം 5 മാസത്തിനിടെ 65,860 ഇടപാടുകളാണ് നടന്നത്. 2023ൽ ഇതേ കാലയളവിൽ 50,592 ഇടപാടുകളാണ് നടന്നത്. ഇടപാടുകളിൽ 30% വളർച്ച കൈവരിക്കാനായിട്ടുണ്ട്.

മേയിൽ മാത്രം 4,579 കോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിമാസ ഇടപാടുകളിലെ വർധന 35.3%. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന രേഖപ്പെടുത്തിയത്, 4,200 കോടി ദിർഹത്തിന്റേത്.

വർഷവും ആദ്യ 5 മാസത്തെ വിൽപനയുടെ കണക്കും
∙ 2020– 2,780 കോടി ദിർഹം
∙ 2021– 4,720 കോടി ദിർഹം
∙ 2022– 9,200 കോടി ദിർഹം
∙ 2023– 14,896 കോടി ദിർഹം
∙ 2024– 18,687 കോടി ദിർഹം

English Summary:

65,860 Transactions Took Place in Real Estate till May this Year in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com