ADVERTISEMENT

അൽഐൻ ∙ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിലെ അൽ അജയ്യിസിൽ പ്രവർത്തനം ആരംഭിച്ചു. യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ മുൻ അംഗം ഷെയ്ഖ് സാലിം ബൽറക്കാദ് അൽ അമെരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. ഗ്രൂപ്പിന്റെ അൽഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.

അടുത്ത വർഷം അവസാനത്തോടെ അൽഐനിൽ 3 പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.  ഉപഭോക്താക്കൾക്ക് തൊട്ടടുത്തു തന്നെ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം ഉൾപ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതെന്നും പറഞ്ഞു. സിഇഒ സൈഫി രൂപാവാല, ഡയറക്ടർ എം.എ.സലീം, അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

new-lulu-hypermarket-opened-in-al-ain2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

New Lulu Hypermarket Opened in Al Ain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com