ADVERTISEMENT

ദമാം ∙ സാംസ് പ്രൊഡക്ഷന്‍റെ ബാനറിൽ പ്രവാസി മലയാളിയായ മൻസൂർ പള്ളൂർ നിർമ്മിച്ച് ഇ. എം. അഷ്റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഹൃദയഹാരിയായ  ഗാനത്തിന്റെ വരികൾ ഒരുക്കിയത് പ്രഭാവർമയാണ്. യുനുസിയോ ഈണം പകർന്ന ഗാനം പാടിയത് അദ്ദേഹത്തിന്റെ 13 വയസ്സ് പ്രായമുള്ള മകൻ അർബാഷാണ്.

ജൂൺ 21 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിലെ ആദ്യ എ ഐ സിനിമയായ മോണിക്ക ഒരു എ ഐ സ്റ്റോറിയിൽ എ ഐ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരിയായ അപർണയാണെന്ന പ്രത്യേകതകൂടിയുണ്ട്. മജീഷ്യൻ ഗോപിനാഥ് മുതുകാടും ആദ്യമായി ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, അനിൽ ബേബി, അജയ് കല്ലായ്, മണവാളൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് റോണി റാഫേലാണ്. ക്യാമറ സജീഷ് രാജ്, എഡിറ്റിംഗ് ഹരി ജി നായർ.

English Summary:

First Lyrical Video of Monika Oru Ai Story is Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com