ADVERTISEMENT

ദുബായ് ∙ യാത്രാ രേഖകളുടെ കൃത്യത പരിശോധിക്കുന്നതിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആർഎഫ്എ) രാജ്യാന്തര പ്രശംസ നേടി.

കൃത്രിമം കണ്ടെത്താവുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യകളാണ് ദുബായ് എയർപോർട്ടുകളിൽ ഉള്ളത്. വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നതെന്ന് ദുബായ് എയർപോർട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷൻ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ്‌ അൽ നജ്ജാർ പറഞ്ഞു.

കൃത്രിമ യാത്രാ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ പിടികൂടുന്നതിന് ദുബായിൽ ഫലപ്രദമായ സംവിധാനം ഉണ്ടെന്നും പറഞ്ഞു. ഈ വർഷം ആദ്യ 3 മാസത്തിനിടെ 366 കൃത്രിമ യാത്രാ രേഖകൾ പിടികൂടി. ദുബായിലെ ഒന്നാം ടെർമിനലിലെ ഡോക്യുമെന്റ് എക്സാമിനേഷന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജന്മാരെ പിടികൂടിയത്.‌ ഐഡന്റിറ്റി മോഷണം, വ്യാജ ഡേറ്റ, കൃത്രിമ വീസ സ്റ്റാംപ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പരിശീലനം നേടിയ ഉദ്യോഗസ്ഥർ കണ്ടെത്തുന്ന രേഖകൾ  അത്യാധുനിക സംവിധാനത്തിൽ വിദഗ്ധ പരിശോധന നടത്തി ഉറപ്പുവരുത്തുന്നു. ലോകത്ത് സ്പെഷലൈസ്ഡ് അംഗീകൃത ഡോക്യുമെന്റ് ഇൻസ്പെക്‌ഷൻ സെന്റർ ഉള്ള ചുരുക്കം ചില എയർപോർട്ടുകളിൽ ഒന്നാണ് ദുബായ്.

English Summary:

GDRFA Dubai Detects 366 Forged Passports and Travel Documents at Dubai International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com