കുവൈത്ത് തീപിടിത്തം: നിയമം അനുസരിച്ചുള്ള താമസസൗകര്യമാണ് ഒരുക്കിയതെന്ന് കമ്പനി
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അഗ്നിബാധയിൽ രക്ഷപ്പെട്ടവരിൽ കൂടുതലും 1, 2 നിലകളിലുള്ളവരാണ്. അഗ്നിബാധയുടെ ആദ്യ മണിക്കൂറിൽ ഈ 2 നിലകളിലുള്ളവരിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി കമ്പനി പ്രതിനിധികൾ പറഞ്ഞു.
അഞ്ചും ആറും നിലകളിൽനിന്ന് ചാടിയവരിൽ 4 പേർ മരിച്ചു. ഒട്ടേറെ പേർക്കു സാരമായ പരുക്കേറ്റു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.
തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പാചകത്തിനുള്ള സംവിധാനമില്ല. കമ്പനിയുടെ സെൻട്രൽ കിച്ചനിൽനിന്ന് പാചകം ചെയ്ത ഭക്ഷണമാണ് തൊഴിലാളികൾക്ക് എത്തിക്കുന്നത്. കുവൈത്ത് തൊഴിൽ നിയമം അനുസരിച്ചുള്ള താമസ സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്നും പറയുന്നു. മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ ഈ ക്യാംപ് സന്ദർശിച്ച് സൗകര്യം വിലയിരുത്തിയതാണെന്നും ചൂണ്ടിക്കാട്ടി.
English Summary:
Kuwait Fire Accident : Company provided accommodation, as required by law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.