ADVERTISEMENT

ദുബായ്∙ ഈ മാസം 22-ന് രാജ്യാന്തര യോഗ ദിനം (ഐഡിവൈ) ആഘോഷിക്കുന്നതിനെത്തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പതിവായി സായാഹ്ന യോഗ സെഷനുകൾ നടന്നേക്കും. ഇക്കാര്യത്തിൽ തീരുമാനിയിട്ടില്ലെങ്കിലും  കോൺസുലേറ്റിൽ  യോഗ സെഷനുകൾ പതിവായി നടത്തുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുവെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇന്നലെ കോൺസുലേറ്റിൽ നടന്ന ഐഡിവൈയുടെ കർട്ടൻ റൈസർ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റജിസ്ട്രേഷൻ ആരംഭിച്ചു 
ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന പത്താം ഐഡിവൈയുടെ ഐഡിവൈ വെബ്‌സൈറ്റും റജിസ്ട്രേഷൻ പേജും കോൺസൽ ജനറൽ ഉദ്ഘാടനം ചെയ്തു.  ഈ മാസം 22 ന് വൈകിട്ട് 5 മുതൽ 7  വരെ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന യോഗ സെഷനിൽ  നാലായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പങ്കെടുക്കാൻ താൽപര്യമുള്ളവർ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാനോ ലോഗിൻ ചെയ്യാനോ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാം. ഈ വർഷം വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരും യോഗയിൽ പങ്കെടുക്കും. ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

English Summary:

Dubai: Residents may soon enjoy regular yoga sessions at Indian Consulate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com