വിദേശ തീർഥാടകർ 15.5 ലക്ഷം കടന്നു
Mail This Article
മക്ക ∙ ഹജ് നിർവഹിക്കാൻ 15.5 ലക്ഷത്തിലേറെ വിദേശ തീർഥാടകർ സൗദി അറേബ്യയിൽ എത്തി. ശേഷിച്ച വിദേശ തീർഥാടകർ ഇന്നും നാളെ പുലർച്ചെയുമായി മക്കയിൽ എത്തും.
ഇന്നലെ രാവിലെ വരെ 15,47,295 തീർഥാടകരാണ് എത്തിയതെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. ഇതിൽ 14.83 ലക്ഷം പേരും വിമാനത്തിലും 59,273 പേർ റോഡ് മാർഗവും ശേഷിച്ചവർ കപ്പലിലുമാണ് എത്തിയത്. തുടർന്ന് കഅബാ പ്രദക്ഷിണം നടത്തിയ ശേഷം നാളെ ഉച്ചയോടെ മിനായിലെ കൂടാരത്തിൽ എത്തും.
18 ലക്ഷം വിദേശ തീർഥാടകരും 2 ലക്ഷം ആഭ്യന്തര തീർഥാടകരും ഉൾപ്പെടെ 20 ലക്ഷം പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. ഇതിൽ മലയാളികൾ ഉൾപ്പെടെ 1,75,025 ഇന്ത്യക്കാരും ഉൾപ്പെടും. കോവിഡിന് മുൻപ് മുൻപ് 24 ലക്ഷത്തിലേറെ പേർ ഹജ് നിർവഹിച്ചിരുന്നു.
ഇത്തവണ 4200 പേർ ഹജ് നിർവഹിക്കാൻ എത്തിയിട്ടുണ്ട്. ഇതിനു പുറമെ 8 മാസമായി തുടരുന്ന ഇസ്രയേൽ–ഗാസ യുദ്ധത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളായ 2000 പേർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഹജ്ജിന് അവസരം ഒരുക്കിയിരുന്നു.