ADVERTISEMENT

ദുബായ് ∙ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്ന് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. എന്നാൽ ബഹുനില പാർക്കിങ്ങുകൾ(മൾട്ടി സ്റ്റോറി) സൗജന്യമായിരിക്കില്ല.

എന്നാൽ ഷാർജയിൽ 16 മുതൽ 18 വരെ (പെരുന്നാളിന്റെ ആദ്യ മൂന്ന് ദിനങ്ങൾ) മാത്രമാണ് സൗജന്യ പാർക്കിങ് എന്ന് മുനിസിപാലിറ്റി അറിയിച്ചു. എങ്കിലും നീല നിറത്തിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങൾക്കും ഏഴു ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾക്കും വെള്ളിയാഴ്‌ചയും അവധി ദിനങ്ങളും ഉൾപ്പെടെ ഈ ഇളവ് ബാധകമല്ല.

dubai-metro
ദുബായ് മെട്രോ

∙ ദുബായ് മെട്രോ
റെഡ്, ഗ്രീൻ ദുബായ് മെട്രോ ലൈനുകളുടെ പ്രവർത്തന സമയം: ഈ മാസം 14, 15 തീയതികളിൽ രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ. 16 ന് രാവിലെ 8 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ. തിങ്കൾ മുതൽ വെള്ളി വരെ (ജൂൺ 17-21) രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ.

dubai-bus-1
Image Credit:RTA

∙ ദുബായ് ട്രാം  
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ് ഓടുക.  

ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിങ്. ചിത്രത്തിന് കടപ്പാട്: എസ്ആർടിഎ
ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിങ്. ചിത്രത്തിന് കടപ്പാട്: എസ്ആർടിഎ

∙ ദുബായ് ബസ് 
അവധിക്കാലത്തെ ബസ് ടൈംടേബിളിലെ മാറ്റങ്ങൾ അറിയാൻ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, ആപ്പ് ഗാലറി, S'hail ആപ്പ് ഡൗൺലോഡ് ചെയ്യുക.

boat-dubai

∙ വാഹന പരിശോധന  കേന്ദ്രങ്ങൾ
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിങ് സോണുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസ്‌പോർട്ട് മാർഗങ്ങൾ, സർവീസ് പ്രൊവൈഡർ സെന്ററുകൾ (വാഹന പരിശോധന) എന്നിവ ആർടിഎ സേവന സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. അവധി ദിവസങ്ങളിൽ എല്ലാ സേവനദാതാക്കളുടെ കേന്ദ്രങ്ങളും അടച്ചിടും.

parking

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അവധിക്കാലത്ത് ആർടിഎയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടച്ചിടും. എങ്കിലും ഉമ്മുറമൂൽ, ദെയ്‌റ, ബർഷ, അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്‌മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24/7 പതിവുപോലെ പ്രവർത്തിക്കും. ആർടിഎ ആപ്പിൽ വാട്ടർ ടാക്സികളും ഫെറി സേവനങ്ങളും ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ ഉപയോക്താക്കൾക്ക് പരിശോധിക്കാം.

English Summary:

Eid ul Adha: Free parking announced in Dubai and Sharja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com