റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Mail This Article
റിയാദ് ∙ റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള 2 തസ്തികകളിലേക്ക് സൗദിയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫിസ് ദഫ്തരി, ക്ലാർക്ക് എന്നിവയാണ് തസ്തികകൾ. സാധുവായ ഇഖാമ കാലാവധിയുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.
ദഫ്തരി: വിദ്യാഭ്യാസ യോഗ്യത-അംഗീകൃത ബോർഡിൽ നിന്നുമുള്ള മെട്രിക്കുലേഷൻ അഥവാ തത്തുല്യ വിദ്യാഭ്യാസം (സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സൗദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം) ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം-അഭികാമ്യം, അറബി ഭാഷാ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടാകും.ഉയർന്ന പ്രായപരിധി 35 വയസ്സിൽ താഴെ (01-ജൂൺ-2024). എഴുത്ത് പരീക്ഷ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ക്ലാർക്ക്: വിദ്യാഭ്യാസ യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഏതെങ്കിലും ഐശ്ചികവിഷയത്തിലുള്ള ഡിഗ്രി (സർട്ടിഫിക്കറ്റുകൾ സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സqദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം)
കംപ്യൂട്ടർ പ്രവർത്തി പരിചയം അഭിലക്ഷണീയം, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം-അഭികാമ്യം. ഉയർന്ന പ്രായപരിധി 35 വയസ്സിന് താഴെ (01-ജൂൺ-2024)എഴുത്ത് പരീക്ഷ(ഒബ്ജക്ടീവ്-സബ്ജക്ടീവ്) വിജയിക്കുന്നവരെ സിലക്‌ഷൻ ബോർഡ്/സമതിക്കു മുൻപാകെ ടൈപ്പിങ് പരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും
വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കേറ്റ്, മാർക്ക്ഷീറ്റ്,മറ്റ് അധികയോഗ്യത സർട്ടിഫിക്കേറ്റ് എന്നിവസഹിതം ഓൺലൈൻ മുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള എഴുത്ത്പരീക്ഷ- ടൈപ്പിങ്-അഭിമുഖം എന്നിവയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം സമർപ്പിക്കാനുള്ള അവസാന തീയതി 30 ജൂൺ 2024.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.eoiriyadh.gov.in/alert_detail. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് :
ക്ലാർക്ക് https://forms.gle/GnSGmeesvc8jNmLW8,
ദഫ്തരി https://forms.gle/QKoYfAbdw1c4AoZJ8