ADVERTISEMENT

ദുബായ് ∙ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായവുമായി ദുബായിൽ സംഘടിപ്പിച്ച നീതിമേള ഒട്ടേറെ പേർക്ക് സഹായമായി. യുഎഇയിലെ മുതിർന്ന അഭിഭാഷകനും നിയമ നിർമാണ സമിതി അംഗവുമായ ഡോ. ഹാനി ഹമൂദ് ഹജ്ജാജ് ഉദ്ഘാടനം ചെയ്തു. ദുബായ് സിഡിഎ സീനിയർ എക്സിക്യൂട്ടിവ്‌ അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് നവാബ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. വിവിധ എമിറേറ്റുകളിൽ നിന്നായി നൂറോളം പേർ പരാതികളുമായി എത്തി.

പാസ്പോർട്ട്, വീസ, ആധാർകാർഡ് തുടങ്ങി വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ യുഎഇയിലും നാട്ടിലുമുള്ള വിദഗ്ധ അഭിഭാഷകർ  നിയമോപദേശം നൽകി. വാഹനാപകടം, സ്വത്തു തർക്കം, സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചനം, ജീവനാംശം തുടങ്ങി വ്യത്യസ്തമായ പരാതികളാണ് എത്തിയത്.   കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുഎഇയിലെ പ്രമുഖ  സംഘടനകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരാതിക്കാരുടെ തുടർ നടപടികൾക്കായി  

ഫോളോ അപ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ചെയർമാനും കേരള  ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ഷാനവാസ് പറഞ്ഞു. നീതി മേള ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, 

അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, എം എസ് എസ് സിക്രട്ടറി സജിൽ ഷൌക്കത്ത്, ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസിഡന്റ് കരിം വെങ്കിടങ്ങ്, കെ.കെ. അഷ്‌റഫ്, മോഹൻ എസ് വെങ്കിട്ട്, ശരീഫ് കാരശ്ശേരി, കെ.വി. ഷംസുദീൻ, ബിജു പാപ്പച്ചൻ, നിഷാജ് ശാഹുൽ, അഡ്വ. നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Pravasi India Legal Services Society conducted Neetimela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com