കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്
Mail This Article
ദോഹ ∙ കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എബിഎന്‍ ഗ്രൂപ്പ് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ചെയര്‍മാന്‍ ജെ.കെ.മേനോന്‍ പ്രഖ്യാപിച്ചു.
നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ജെ.കെ.മേനോന്‍ പറഞ്ഞു. ലോക കേരള സഭയില്‍ പങ്കെടുക്കവേയാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായത്തിന് പുറമെ മരിച്ചവരുടെ ആശ്രിതര്‍ക്ക് എബിഎന്‍ ഗ്രൂപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലായി ജോലിയും നല്‍കും. നോര്‍ക്ക റൂട്ട്‌സ് മുഖേനയായിരിക്കും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക. കുവൈത്ത് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അതിവേഗ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക തന്റെ കടമയായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ശൃംഖലയാണ് എബിഎന്‍ ഗ്രൂപ്പ്. അന്തരിച്ച വ്യവസായിയും ഖത്തറിലെ അറിയപ്പെട്ട ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പത്മശ്രീ അഡ്വ.സി.കെ.മേനോന്റെ മകന്‍ ആണ് എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെ.കെ.മേനോന്‍.