ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ വീണ്ടും തീപിടിത്തം. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മെഹബൂല 106–ാം  സ്ട്രീറ്റിലെ  ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി രണ്ടാം നിലയിൽനിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കഴിഞ്ഞ ദിവസം കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളടക്കം അമ്പതോളം പേർ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലിൽ ലോകം നിൽക്കുമ്പോഴാണ് വീണ്ടും തീപിടിത്തമുണ്ടായത്.

English Summary:

Fire Again in Kuwait; Seven Indians were Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com