ADVERTISEMENT

ദുബായ് ∙ വിമാന യാത്രാ നിരക്ക് വർധനയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ  നായിഡുവിന് നിവേദനം നൽകി. വിപണി ആവശ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകുമെന്നും സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് ജോസ് ഏബ്രഹാം, ടി.എൻ.കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.

വിമാന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച എയർസേവ പോർട്ടലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എയർസേവ കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കുമ്പോൾ ലഭിക്കേണ്ട റീ ഫണ്ട് ഉൾപ്പെടെ എയർസേവ വഴി ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറഞ്ഞു.

English Summary:

Airfare; The Union Aviation Minister Filed a Petition to Intervene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com