ADVERTISEMENT

റിയാദ് ∙ സൗദിയിൽ പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജൂലൈ 1മുതൽ ഡിജിറ്റൽ മാർഗങ്ങളിലൂടെ വിതരണം ചെയ്യും.  അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ വഴി തൊഴിലുടമകൾ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് മുസാനിദ് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു.

  ഗുണഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഡിജിറ്റൽ വാലറ്റ് വഴി വീട്ടുജോലിക്കാർക്ക് മുൻകൂർ ശമ്പളം കൈമാറാനോ ശമ്പളത്തിന്റെ അഡ്വാൻസ് പേയ്‌മെന്റ് നൽകാനോ കഴിയും.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കിക്കൊണ്ട്, ഗാർഹിക സേവനങ്ങൾക്കും ഹോം എംപ്ലോയ്‌മെന്റ് പ്രോഗ്രാമിനുമുള്ള ഔദ്യോഗിക വെബ്‌സൈറ്റാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപിച്ച മുസാനിദ് പ്ലാറ്റ്‌ഫോം. 

English Summary:

Saudi Musaned instructs digital transfer of salaries of house workers coming from July 1 - Domestic worker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com