ഉംറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കമുള്ള ആധുനിക സംവിധാങ്ങളൊരുക്കി സൗദി
Mail This Article
റിയാദ് ∙ ഉംറയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കമുള്ള ആധുനിക സംവിധാങ്ങളൊരുക്കി സൗദി. നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്. ഉംറ ചെയ്യാനായി വരുന്ന ആളുകളുടെ നടപടികൾ സുഖകരവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെ കൂടുതൽ തീർഥാടകരെ സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സൗദിയിലേക്കെത്തുന്നവർക്ക് വിമാനത്തവാളങ്ങളിലെ നടപടികൾ ഇത് വഴി ലഘൂകരിക്കാനാവും. ഹജ് അവസാനിച്ചതിന് പിന്നാലെ ഉംറ വീസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്തേക്കുള്ള പ്രവേശന പോയിന്റുകൾ കേന്ദ്രീകരിച്ചാണ് എസ്.ഡി.എ.ഐ.എ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിമാനം, കപ്പൽ, മറ്റു വാഹനങ്ങൾ വഴി ഉംറാക്കായെത്തുന്നവർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെയും എൻട്രി പോയിന്റുകളുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മക്ക, മദീന, കിഴക്കൻ മേഖല, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, നജ്റാൻ, ജിദ്ദ ഇസ്ലാമിക് പോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ എസ്.ഡി.എ.ഐ.എ സംവിധാനം ഉള്ളത്.