ADVERTISEMENT

അൽ ഐൻ ∙ അൽ ഐൻ മൃഗശാല ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദ കേന്ദ്രം അടച്ചിടുക. സെപ്റ്റംബറിൽ വീണ്ടും തുറക്കും.

മലയാളികളുൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളുമായ മൃഗസ്നേഹികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് അൽ ഐൻ മൃഗശാല. വേനൽക്കാലത്ത് ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം പല പൊതുകേന്ദ്രങ്ങളും അടച്ചിടാറുണ്ട്. ഈ മാസം 2-ന് ദുബായ് സഫാരിയിലേയ്ക്ക് സന്ദർശകപ്രവേശനം നിർത്തിവച്ചിരുന്നു.

അൽ ഐൻ മൃഗശാലയിലെ മൃഗങ്ങൾ. ചിത്രത്തിന് കടപ്പാട്: വാം
അൽ ഐൻ മൃഗശാലയിലെ മൃഗങ്ങൾ. ചിത്രത്തിന് കടപ്പാട്: വാം
അൽ ഐൻ മൃഗശാലയിലെ മൃഗങ്ങൾ. ചിത്രത്തിന് കടപ്പാട്: വാം
അൽ ഐൻ മൃഗശാലയിലെ മൃഗങ്ങൾ. ചിത്രത്തിന് കടപ്പാട്: വാം

ഈ മാസം 15 ന് സീസൺ അവസാനിക്കുന്നതിന് മുൻപ് വരെ മാത്രാമാണ് ദുബായ് മിറാക്കിൾ ഗാർഡനിൽ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പൂക്കൾ കൊണ്ട് നിർമിച്ച മനോഹരമായ ഉദ്യാനം ആസ്വദിക്കാൻ കഴിഞ്ഞത്. ദുബായിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായ അൽ വാസൽ പ്ലാസയും സീസണിൽ അടച്ചു. ജലവും ഊർജവും സംരക്ഷിക്കാനുള്ള ശ്രമത്തിൽ സർറിയൽ വാട്ടർ ഫീച്ചർ അടച്ചതായും അറിയിച്ചിട്ടുണ്ട്.

English Summary:

Al Ain Zoo Will be Closed from July to the End of August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com