ADVERTISEMENT

കുവൈത്ത് സിറ്റി ∙ ദേശസുരക്ഷാ കേസില്‍ മുന്‍ എം.പി ഡോ. വലീദ് അല്‍ത്വബ്തബാഇയെ കുവൈത്ത് ക്രിമിനല്‍ കോടതി നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് അമീര്‍ നടത്തിയ പ്രസംഗത്തിനു ശേഷം നിയമ വിരുദ്ധ ട്വീറ്റ് പ്രചരിപ്പിച്ച കേസിലാണ് മുന്‍ എം.പിയെ കോടതി ശിക്ഷിച്ചത്. 

അമീറിനെ അവഹേളിച്ചെന്ന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍ എം.പിക്കെതിരെ ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം ഡോ. വലീദ് അല്‍ത്വബ്തബാഇ നിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ട്വീറ്റ് വ്യാജമായി നിര്‍മിച്ചതാണെന്നും ഇത് തന്‍റെ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ നിന്നല്ല ആദ്യമായി പുറത്തുവന്നതെന്നും ഇദ്ദേഹം വാദിച്ചിരുന്നു.

English Summary:

Former MP in Kuwait sentenced to four years in prison.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com