സൗദിയിൽ തീവ്രവാദിയുടെ വധശിക്ഷ നടപ്പാക്കി
Mail This Article
×
ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്‌ദുല്ല ബിൻ അലി അൽ മഹീഷിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി തീവ്രവാദ സംഘടനയിൽ ചേരുക, സുരക്ഷാ പോയിന്‍റുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിയുതിർക്കുക, തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുക, വീട്ടിൽ തീവ്രവാദ ഘടകങ്ങൾക്ക് അഭയം നൽകുകയും ഈ പ്രവർത്തനങ്ങൾ നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ചെയ്യുക തുടങ്ങി നിരവധി കുറ്റ കൃത്യങ്ങളിൽ ഭാഗമായിരുന്നു. പ്രതിക്ക് വധശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ വിധിയെ ഉന്നത കോടതികൾ ശരി വെച്ചതോടെ ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വിധി നടപ്പാക്കുകയുമായിരുന്നു.
English Summary:
Saudi Arabia Executed Terrorist
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.