മധ്യാഹ്ന വിശ്രമം: ബോധവത്കരണവുമായി മന്ത്രാലയം
Mail This Article
മസ്‌കത്ത് ∙ തൊഴിലാളികള്‍ക്കിടയില്‍ മധ്യാഹ്നവിശ്രമം സംബന്ധിച്ച് ബോധവത്കരണവുമായി തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്നിന് ആരംഭിച്ച ഉച്ച വിശ്രമം സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതോടൊപ്പം നിയമം നടപ്പാക്കുന്നതിന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.
വിവിധ ഗവര്‍ണറേറ്റുകളിലാണ് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഒമാന്‍ തൊഴില്‍ നിയമം ആര്‍ട്ടിക്ക്ള്‍ 16 പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവില്‍ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികള്‍ക്ക് വിശ്രമം അനുവദിക്കാൽ നിര്‍ബന്ധമാണ്. ഉച്ചയ്ക്ക് 12.30 മുല്‍ 3.30 വരെയാണ് വിശ്രമ സമയം. വിശ്രമ സൗകര്യം ഒരുക്കാനും കമ്പനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. നിയമം പാലിക്കത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ ആരോഗ്യവും തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യഹാന അവധി നല്‍കുന്നത്. ഉച്ച വിശ്രമം നടപ്പിലാക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവര്‍ തേടിയിട്ടുണ്ട്. 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി തുറസായ സ്ഥലങ്ങളില്‍ ഉച്ചസമയങ്ങളില്‍ ജോലി നിര്‍ത്തിവേക്കേണ്ടതാണ്.
എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നല്‍കല്‍, ശാരീരിക ബുദ്ധിമുട്ടുള്ള ജോലികള്‍ തണുപ്പുള്ള സമയങ്ങളിലേക്ക് പുനഃക്രമീകരിക്കല്‍, ജീവനക്കാര്‍ 45 മിനിറ്റ് ജോലി ചെയ്യുന്ന റൊട്ടേഷണല്‍ സംവിധാനം, തുടര്‍ന്ന് 15 മിനിറ്റ് ഇടവേള എന്നിവ ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്.