ADVERTISEMENT

ദുബായ് ∙ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ (ഖുതുബ) 10 മിനിറ്റായി ചുരുക്കാൻ അധികൃതർ രാജ്യത്തെ ഇമാമുമാരോട് ആവശ്യപ്പെട്ടു. നാളെ (ജൂൺ 28) മുതൽ ഒക്ടോബർ വരെ ഇത് ബാധകമാണ്. രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് നിർദേശം. 

വെള്ളിയാഴ്ചകളിൽ പള്ളികൾ നിറയുന്നതിനാൽ ഒട്ടേറെ പേർക്ക് കടുത്ത വെയിലിൽ പുറത്ത് നിന്ന് പ്രാർഥിക്കേണ്ടി വരാറുണ്ട്. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാൻ ഈ തീരുമാനം പ്രയോജനം ചെയ്യും. ജുമുഅ ഖുതുബ സാധാരണയായി പ്രസംഗകനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ നീണ്ടുനിൽക്കാറുണ്ട്. തുടർന്നാണ് കൂട്ടപ്രാർഥന. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഇസ്‌ലാമിക ആചാരങ്ങൾക്ക് അനുസൃതമായാണ് 10 മിനിറ്റ് പരിമിതിയെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് അറിയിച്ചു. 

സൗദി അറേബ്യയും പ്രഭാഷണ സമയം കുറച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. രണ്ട് വിശുദ്ധ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാർഥനകളും വേനൽക്കാലം മുഴുവൻ 15 മിനിറ്റാക്കിയാണ് ചുരുക്കിയത്. 

English Summary:

UAE Cuts Friday Sermons to 10 Minutes Across Mosques as Summer Heat Kicks In

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com