ADVERTISEMENT

ദുബായ് ∙ ദുബായ് ജോസിന് ഇനി അന്തസ്സായി ദുബായിലും യുഎഇയിലെവിടെയും കറങ്ങനടക്കാം. ദുബായ് ജോസ് എന്ന കഥാപാത്രത്തിലൂടെ അടുത്ത കാലത്ത് വീണ്ടും വൈറലായ നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടൻ 10 വർഷത്തെ വീസ ഏറ്റുവാങ്ങി.

വർഷങ്ങൾക്ക് മുൻപ്  സിബി മലയിൽ സംവിധാനം ചെയ്ത മലയാള ചിത്രം ജലോത്സവത്തില്‍ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് അടുത്തിടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചീങ്കണ്ണി ജോസ് ദുബായ് ജോസായി വന്ന് തകർക്കുകയായിരുന്നു. മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെയാണ് ദുബായ് ജോസും വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഒട്ടേറെ ചിത്രങ്ങളിൽ പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ച റിയാസ് ഖാൻ തമിഴിലും തിരക്കുള്ള നടനാണ്. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്കും കലാകാരന്മാർക്കും യുഎഇ ഗോൾഡൻ വീസയ്ക്കുള്ള കടലാസുപണികൾ നടത്തിയത് ഇസിഎച്ചാണ്. 

English Summary:

UAE Golden Visa for Actor Riyaz Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com