ദുബായിൽ 7000 ലേറെ പുതിയ പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ വരുന്നു
Mail This Article
ദുബായ് ∙ ദുബായിൽ 7,000-ലേറെ പുതിയ പെയ്ഡ്(പണമടച്ചുള്ള) പാർക്കിങ് സ്ഥലങ്ങൾ വരുന്നു. ഇതോടെ പ്രധാന പ്രദേശങ്ങളിലെ താമസക്കാർ ഇനി സൗജന്യ പാർക്കിങ്ങിനായി മറ്റു സ്ഥലങ്ങൾ കണ്ടെത്തേണ്ടിവരും. പുതിയ പെയ്ഡ് പാർക്കിങ് ജൂലൈയിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായിൽ പെയ്ഡ് പൊതു പാർക്കിങ് സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന പാർക്കിൻ പറഞ്ഞു.
പുതിയ പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ:
ദുബായിലെ പ്രധാനപ്പെട്ട ആറ് കമ്യൂണിറ്റികളിലാണ് പെയ്ഡ് പാർക്കിങ് നിലവിൽ വരിക.
∙ ജദ്ദാഫ് വാട്ടർഫ്രണ്ട്
∙ അൽ സുഫൗ ഗാർഡൻസ്
∙ അർജാൻ
∙ മജൻ
∙ ലിവാൻ 1 ഉം 2 ഉം
∙ ദുബായ് ലാൻഡ് റെസിഡൻസ് കോംപ്ലക്സ്
പാർക്കിങ് ഫീസ്
രണ്ട് സോണുകളിലായി വ്യത്യസ്ത പാർക്കിങ് ഫീസാണ് ഇൗടാക്കുക. സോൺ എ –അർജാൻ, ജദ്ദാഫ് വാട്ടർ ഫ്രണ്ട്, അൽ സുഫൂഹ് ഗാർഡൻസ്.
• 30 മിനിറ്റിന് – 2 ദിർഹം
• ഒരു മണിക്കൂറിന് – 4 ദിർഹം
• 2 മണിക്കൂറിന് – 8 ദിർഹം
• 3 മണിക്കൂറിന് – 12 ദിർഹം
• 4 മണിക്കൂറിന് –16 ദിർഹം
സോൺ ബി – അർജാൻ, ദുബായ് ലാൻഡ് റെസിഡൻസ് കോംപ്ലക്സ്, മജാൻ, ലിവാൻ 1–2, അൽ സുഫൂഹ് ഗാർഡൻസ്
• ഒരു മണിക്കൂറിന് –3 ദിർഹം
• 2 മണിക്കൂറിന് –6 ദിർഹം
•3 മണിക്കൂറിന് – 9 ദിർഹം
• 4 മണിക്കൂറിന് – 12 ദിർഹം
• 5 മണിക്കൂറിന്– 15 ദിർഹം
• 24 മണിക്കൂറിന് – 20 ദിർഹം.
പാർക്കിങ് സമയം:
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിങ് ഫീസ് ഇൗടാക്കുക. എസ്എംഎസ്, വാട്സ് ആപ്പ്, ആർടിഎ ആപ്പ് എന്നിവ വഴി പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. പാർക്കിങ് മെഷീനിൽ നേരിട്ട് പണമായും ക്രെഡിറ്റ്, ഡെബിറ്റ്, നോൽ കാർഡുകൾ വഴിയും പണമടയ്ക്കാം.