അബുദാബിയിലെ പ്രധാന റോഡുകൾ ഇന്ന് മുതൽ ഭാഗികമായി അടയ്ക്കും
Mail This Article
അബുദാബി ∙ ഇന്ന് (29) മുതൽ അബുദാബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടയ്ക്കുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. സയീദ് ബിൻ ഷാഖ്ബൗത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുകയും എതിർവശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്നതാണ്. ജൂലൈ 22 വരെ ഇത് നിലവിലുണ്ടാകും.
അതേസമയം ഇ11 ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ ഇന്ന് മുതൽ ജൂലൈ 3 രാവിലെ 6 വരെ റോഡ് ഭാഗികമായി അടയ്ക്കും. അൽ ഷഹാമയിലേയ്ക്ക് പോകുന്ന വലത് പാതയാണ് അടയ്ക്കുക. അൽ കരാമ സ്ട്രീറ്റിലും ഭാഗിക റോഡ് അടച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 മുതൽ ജൂലൈ 1 പുലർച്ചെ 5 വരെ രണ്ട് വലത് പാതകളായിരിക്കും അടച്ചിടുക. ഇതേ സ്ട്രീറ്റിലെ ഇടത് പാത ഭാഗികമായി അടച്ചിടൽ ഇന്നലെ രാത്രി 11 മുതൽ ഇന്ന് രാത്രി 11.30 വരെ ആയിരിക്കും.
ഇന്നലെ മുതൽ ജൂലൈ 1 രാവിലെ 5 വരെ ഇ10 ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാഗികമായി അടച്ചിടും. അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകളാണ് അടച്ചിരിക്കുന്നത്. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അതോറിറ്റി അഭ്യർഥിച്ചു.