ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ആദായ നികുതി വീണ്ടും ചര്‍ച്ചയില്‍. വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കരട് നിയമം സ്‌റ്റേറ്റ് കൗണ്‍സിന് കൈമാറി മജ്‌ലിസ് ശൂറ. ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലിയുടെ നേതൃത്വത്തില്‍ നടന്ന മജ്‌ലിസ് ശൂറ പത്താമത് ശൂറ സെഷനിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. വ്യക്തികളുടെ മേലുള്ള ആദായ നികുതി സംബന്ധിച്ച കരടിന്‍മേല്‍ നിയമ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് സ്‌റ്റേറ്റ് കൗണ്‍സിന് കൈമാറിയിരിക്കുന്നത്. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലനങ്ങള്‍, സുഹാറിലെ മൊത്തവിതരണ വിപണി സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളും മജ്‌ലിസ് ശൂറ സെഷനില്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളും സെഷനില്‍ ചര്‍ച്ചയായി.

English Summary:

Income tax discussion in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com