ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് മുൻകൂട്ടി പ്രഖ്യാപിക്കുന്ന എക്സ്ചേഞ്ച് റേറ്റ് ഓട്ടമേഷൻ മൊഡ്യൂൾ (ഇറാം) ജൂലൈ 4ന് നിലവിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചു.  22 കറൻസികളുമായുള്ള വിനിമയ നിരക്കാണ് ഇറാം സംവിധാനത്തിലൂടെ ഓരോ മാസത്തെയും ആദ്യ വ്യാഴാഴ്ചയും മൂന്നാം വ്യാഴാഴ്ചയും പ്രഖ്യാപിക്കുക. അടുത്ത തവണ പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ ഇതേ നിരക്കിൽ വ്യാപാരം നടത്താൻ കയറ്റുമതി–ഇറക്കുമതി രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു സാധിക്കുമെന്നതാണ് പ്രത്യേകത. 

ഡോളറിന്റെ വിനിമയ നിരക്കിനെ ആശ്രയിച്ച് ഓരോ ദിവസവും വിവിധ കറൻസികളുമായുള്ള എക്സ്ചേഞ്ച് റേറ്റ് പുതുക്കി നിശ്ചയിക്കുന്ന സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഓരോ ദിവസത്തെയും നിരക്ക് വ്യതിയാനം വ്യാപാര മേഖലയ്ക്കു വലിയ വെല്ലുവിളിയാണ്. ഇതിനു പകരം, വിനിമയ നിരക്ക് മാറാതെ നിൽക്കുന്നതും മുൻകൂട്ടി അറിയുന്നതും വ്യാപാരികൾക്ക് ഗുണം ചെയ്യും. ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന 22 കറൻസികളാണ് ഇറാമിൽ ഉൾപ്പെട്ടിരിക്കുന്നത്. 

വിവിധ വസ്തുക്കളുടെ വ്യാപാരം, സേവനം, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം എന്നിവയ്ക്കായി മാത്രമേ രൂപ മറ്റൊരു കറൻസിയിലേക്കും തിരിച്ചും കൈമാറ്റം ചെയ്യാൻ കഴിയു. ഇന്ത്യൻ കസ്റ്റംസിന്റെ ഗേറ്റ് വേ വെബ്സൈറ്റ് ആയ ഐസ്ഗേറ്റിൽ വിനിമയ നിരക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. മാസത്തിൽ രണ്ടു തവണ ഇതിലെ മാറ്റം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

English Summary:

Ministry of Finance announces launch of Exchange Rate Automation Module

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com