ADVERTISEMENT

ഷാർജ ∙ വർഷിപ് സെന്റർ കോളജ് ഓഫ് തിയോളജിയിൽ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാനം നടത്തി. റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (ഐഎടിഎ ഇന്റർനാഷനൽ ഡയറക്ടർ), റവ. ഡോ. ഡേവിഡ് ടക്കർ (ഐഎടിഎ ഇന്റർനാഷനൽ ഫാക്കൽറ്റി ആൻഡ് മെന്റർ, യുഎസ്എ) എന്നിവർ മുഖ്യാതിഥികളായി.

മിഡിൽ ഈസ്റ്റിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരമുള്ള ഏക ബൈബിൾ കോളജാണ് വർഷിപ് സെന്റർ കോളജ് ഓഫ് തിയോളജി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്‌ലർ ഓഫ് തിയോളജി, ഡിപ്ലോമ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്. കോളജ് ഡയറക്ടർ റവ. ഡോവിൽ‌സൻ ജോസഫ് അധ്യക്ഷനായി. പുതിയ അധ്യയന വർഷത്തേക്കുള്ള കോഴ്സുകൾ 10ന് ആരംഭിക്കുമെന്ന് റജിസ്ട്രാർ റവ. റോയ് ജോർജ് അറിയിച്ചു. ഫോൺ: 050 4814789/ 050 4993954.

English Summary:

Worship Center College of Theology Graduation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com