ADVERTISEMENT

കുവൈത്ത് സിറ്റി ∙ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം കുവൈത്തിൽ നടത്തിയ പരിശോധനയിൽ 2 ദിവസത്തിനകം പിടിക്കപ്പെട്ടത് 750 വിദേശികൾ. ഇവരിൽ 30 വർഷത്തോളം കുവൈത്തിൽ നിയമലംഘകരായി കഴിയുന്നവരും ഉൾപ്പെടും. 

നിയമലംഘകർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരാനോ നൽകിയ മൂന്നര മാസത്തെ പൊതുമാപ്പ് ജൂൺ 30ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താതെ കുവൈത്തിൽ തുടരുന്നവർക്കായി രാജ്യവ്യാപക പരിശോധനയാണ് നടക്കുന്നത്. 

വിവിധ ഗവർണറേറ്റുകളിലായി 2 ദിവസം നടത്തിയ തിരച്ചിലിലാണ് വിവിധ രാജ്യക്കാരായ 750 പിടിക്കപ്പെട്ടത്. രേഖകൾ ഇല്ലാത്തവരും കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. ഇവരുടെ യാത്രാ രേഖകൾ ശരിയാക്കി എത്രയും വേഗം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

750 foreigners arrested in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com