ഹാഥ്റസ് ദുരന്തം: യുഎഇ പ്രസിഡന്റ് അനുശോചിച്ചു
Mail This Article
×
അബുദാബി ∙ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് 120 ലേറെ പേർ മരിച്ച സംഭവത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശമയച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അനുശോചന സന്ദേശം പ്രധാനമന്ത്രിക്ക് അയച്ചു. ചൊവ്വാഴ്ച ഇന്ത്യയിലെ ഉത്തർപ്രദേശ് ഹാഥ്റസിൽ രണ്ടര ലക്ഷം ഭക്തർ ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിനായി ഒത്തുകൂടിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്.
English Summary:
Hathras Tragedy: UAE President Condolences
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.